സർവ്വീസ് മേഖലയുടെ സംരക്ഷണം സർക്കാരിന്റെ ബാധ്യത,ജോയിന്റ് കൗൺസിൽ

തളിപ്പറമ്പ :സിവിൽ സർവ്വീസിന്റെ തകർച്ച നാടിന്റെ സാമൂഹിക ഘടനയുടെ
പുരോഗതിയെ തകർക്കും.കേരളം നാളിതുവരെ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനം ശക്തമായ സിവിൽ സർവ്വീസാണ്.എന്നാൽ അതിന്റെ ആകർഷണീയതയെ തകർക്കുന്ന നയ സമീപനങ്ങളിൽ നിന്നും സർക്കാർ പിൻമാറണം.പെൻഷനും ക്ഷാമബത്തയും അടക്കം വെല്ലുവിളികളെ നേരിടുമ്പോൾ ജീവനക്കാരുടെ സമൂഹം സമര സജ്ജരായി മുന്നോട്ട് വരണമെന്ന് ജോയിന്റ് കൗൺസിൽ തളിപ്പറമ്പ് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ
പി എസ് സന്തോഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻ്റ് ദിനേശൻ പോത്തേര അദ്ധ്യക്ഷത വഹിച്ചു .പി വി പ്രിയ രക്തസാക്ഷി പ്രമേയവും,
ബീന എബ്രഹാം അനുശോചന പ്രമേയവും,
കെ പി സജീവൻ വരവ് ചെലവ് കണക്കും,
ജില്ലാ പ്രസിഡണ്ട് ടി എസ് പ്രദീപ് സംഘടനാ റിപ്പോർട്ടും, മേഖല സെക്രട്ടരി പി റൈന മോളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു .ജില്ലാ വനിത കമ്മിറ്റി പ്രസിഡണ്ട്
ബീന കൊരട്ടി പ്രസംഗിച്ചു.

ഭാരവാഹികളായി
പി പി ആരിഫ് ( പ്രസിഡൻറ്),
വി എഫ് വിജിതമോൾ
(വൈസ്പ്രസിഡൻറ് ),പി റൈന മോളി
(സെക്രട്ടറി),മനു എൻ ശിവൻ
(ജോയിൻ്റ് സെക്രട്ടറി),ഗൗതം ബാലൻ
(ട്രഷറർ ).

വനിതാ കമ്മറ്റി:സിനി മത്തായി (പ്രസിഡണ്ട് ),
എം ഷീജ( വൈസ്പ്രസിഡൻ്റ്),
കെ എം നിഷ(സെക്രട്ടരി ) ,പി വി പ്രിയ
( ജോയിൻ്റ് സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response