
ക്ഷാമബത്ത കുടിശിക സർവീസ് സംഘടനകളുടെ പ്രതിഷേധവും തഴുകലും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കുടിശികയായ ക്ഷാമബത്തയില്‍ 3 % അനുവദിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും മുന്‍കാല പ്രാബല്യം നല്‍കാത്തത് വഞ്ചനയാണെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.
2021 ജനുവരി മാസത്തേയും ജൂലൈ മാസത്തെയും കുടിശിക അനുവദിച്ചപ്പോഴും മുന്‍കാല പ്രാതിനിധ്യം നഷ്ടമായി. ഇത് ക്ഷാമബത്തയുടെ അന്തഃസത്തയ്ക്ക് ചേര്‍ന്ന നടപടിയില്ല. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത സമയബന്ധിതമായി അനുവദിക്കാതെ നീട്ടിക്കൊണ്ടു പോയ ശേഷം ഇപ്പോള്‍ 39 മാസത്തെ കുടിശിക അനുവദിക്കാതെ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ക്ഷാമബത്ത ഉത്തരവുകളുടെ കീഴ്‌വഴക്കങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ധനവകുപ്പിനെ തിരുത്തണമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും ആവശ്യപ്പെട്ടു.
നാല് വര്‍ഷം മുമ്പ് ലഭിക്കേണ്ട ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചിട്ട് അതിന്‍റെ മുന്‍കാല പ്രാബല്യം കൂടി കവര്‍ന്നെടുത്ത സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കുടിശ്ശിക ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം കവര്‍ന്നെടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന വഞ്ചനാദിനത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022 ജനുവരിയില്‍ മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയപ്പോള്‍ 39 മാസത്തെ കുടിശ്ശികയെപ്പറ്റി ഉത്തരവില്‍ യാതൊരു പരാമര്‍ശവുമില്ല.
ക്ഷാമബത്ത കുടിശ്ശികയ്ക്കു വേണ്ടി കോടതിയില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കേസ് കൊടുത്തപ്പോള്‍ ക്ഷാമബത്ത അനുവദിച്ചാല്‍ മാത്രമേ കുടിശ്ശിക നല്‍കാന്‍ കഴിയൂ എന്ന എതിര്‍വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ നിലപാട് സ്വീകരിച്ച സര്‍ക്കാരാണ് കഴിഞ്ഞ മൂന്നു തവണ ഡി.എ അനുവദിച്ചപ്പോഴും 39 മാസം വീതമുള്ള 117 മാസത്തെ കുടിശ്ശിക നിഷേധിച്ചത്.
ക്ഷാമബത്ത കുടിശ്ശികയിനത്തില്‍ 35000 കോടി രൂപയാണ് സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്. ക്ഷാമബത്ത നിര്‍ണ്ണയിക്കുന്ന ബെഞ്ച് മാര്‍ക്ക് തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള ക്ഷാമബത്ത പോലും നിഷേധിക്കുന്നത് കടുത്ത അവഗണനയാണ്.
രാജ്യത്തെ ഉപഭോക്തൃ വിലസൂചിക തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരത്തിന്‍റെ അടിസ്ഥാനത്തിലും വിലക്കയറ്റത്തിന്‍റെ അടിസ്ഥാനത്തിലും മാര്‍ക്കറ്റിലെ ലഭ്യതയുടെ അടിസ്ഥാനത്തിലും ക്രമീകരിക്കാന്‍ സാധിച്ചിട്ടില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ശമ്പളം സംസ്ഥാന ജീവനക്കാരുടെ വാങ്ങല്‍ശേഷി തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു. ഇത് പൊതു കമ്പോളത്തില്‍ പ്രകടമാണ്. താഴെത്തട്ടിലുള്ള വിവിധ മേഖലകളെ ഇത് കാര്യമായി ബാധിക്കുന്നു.
ഒരു കാലത്ത് മധ്യവര്‍ഗ്ഗമായിരുന്നവര്‍ ഇന്ന് കേരളത്തിലെ രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയും കുറഞ്ഞ ശമ്പളം വാങ്ങുന്നവരായി മാറുകയും സമൂഹത്തിലെ അരികു വല്‍ക്കരിക്കപ്പെട്ട വിഭാഗമായി മാറ്റപ്പെടുകയും ചെയ്യുന്നു.
സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. മൂന്ന് ഗഡു ക്ഷാമബത്ത അനുവദിച്ചതില്‍ 2024 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലും 2025 ഏപ്രില്‍ മാസത്തിലും അനുവദിച്ച കുടിശ്ശിക ക്ഷാമബത്തയുടെ 117 മാസത്തെ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് അതിശക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്‍റെ ഈ കിരാത നടപടി സംഘടനാപരമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
എൻജിഒ യൂണിയൻ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. വ്യക്തമായ അഭിപ്രായമായി അവരും രംഗത്ത് വരാo.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.