Home / Kerala News / കോഴിക്കോട് രണ്ടര മണിക്കൂറിലേറെയായി ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ തീ ആളിക്കത്തുകയാണ്.

കോഴിക്കോട് രണ്ടര മണിക്കൂറിലേറെയായി ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ തീ ആളിക്കത്തുകയാണ്.

കോഴിക്കോട്; തീപിടിത്തം തീ നിയന്ത്രണാതീതം നഗരത്തിൽ കനത്ത പുക രണ്ടര മണിക്കൂറിലേറെയായി ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ തീ ആളിക്കത്തുകയാണ്. അടുത്ത കടമുറികളിലേക്ക് തീ പടര്‍ന്നതോടെ അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീ ഇതുവരേയും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. നഗരം പൂര്‍ണമായും കറുത്ത പുകയാല്‍ മൂടിയിരിക്കുകയാണ്. അവധി ദിവസമായതിനാലും വൈകുന്നേരമായതിനാലും നിരവധി ബസ്സുകള്‍ സര്‍വീസ് അവസാനിപ്പിച്ച് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്നു. തീപടര്‍ന്നതോടെ ഈ ബസ്സുകളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *