കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.
ഏതാനും മാസങ്ങളായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ,വാർഡുകളിൽ തെരുവ് നായ് ,പേപ്പട്ടി ആക്രമണത്തെ തുടർന്ന് മനുഷ്യർ, വളർത്തുമൃഗങ്ങൾ,വളർത്തു പക്ഷികൾ എന്നിവയ്ക്ക്, ഗുരുതരമായ ആക്രമണം, കടിയേല്ക്കുകയും, വളർത്തുമൃഗങ്ങൾ പക്ഷികൾ പേവിഷ ബാധ മൂലം മരണപ്പെടുകയും . വിവിധ വാർഡിലെ ജനങ്ങൾ കുട്ടികൾ വ്യാപകമായി തെരുവ് നായ് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്ക് ഏല്ക്കുന്ന സാഹചര്യത്തിൽഅധികാരികൾ ഇടപെടുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തെരുവ് നായ്ക്കളെ നിയന്ത്രിക്കാനോ , പാർപ്പിക്കുന്നതിന് ആവശ്യമായ സംരക്ഷനകേന്ദ്രങ്ങൾ ഷെൽട്ടർ ഹൗസുകൾ സ്ഥാപിക്കുകയോ ,അപകടകാരികളായ നായ്ക്കളെ വന്ധീകരിക്കുന്നതിനും, ഉന്മൂലനം ചെയ്യുന്നതിനും, വാക്സിനേഷൻ നടപടികൾ പൂർണമായി നടപ്പാക്കുകയോ ചെയ്യാതെ പഞ്ചായത്ത്, കുടുംബശ്രീ, പൊതുജനാരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അധികാരികൾ, മേധാവികൾ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല. എന്ന അക്ഷേപം നിലനിൽക്കുന്നു.
&
;
ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെയും, ജില്ലാ വെറ്റിനറി മേധാവിയെയും അറിയിച്ചിട്ടും ഉചിതമായ ശാശ്വത പരിഹാരം നടപടികൾ ഉണ്ടാവുകയോ, ആക്രമണകാരികളായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യാനോ പഞ്ചായത്ത് അധികാരികൾ തയ്യാറാകാത്തതും, ആക്രമണം മൂലം പേവിഷബാധ ഏറ്റ വളർത്തു പക്ഷികൾ മൃഗങ്ങൾ എന്നിവയിൽ നിന്നും,പശുവിന്റെ പാൽ വാങ്ങിയവർക്കും, കുടിച്ചവർക്കും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും, പേവിഷബാധ ഏറ്റ പശുവിനെ ഡോക്ടർമാർ മരുന്നു കുത്തിവെച്ച് കൊല്ലുകയും , തുടർന്ന് വളർത്തും മൃഗങ്ങളുടെ പാൽ ഇറച്ചി തുടങ്ങിയ ഉപയോഗിച്ച വിവിധ വാർഡുകളിലെ ജനങ്ങളോട് അടിയന്തരമായി വാക്സിനേഷൻ എടുക്കാൻ നിർദ്ദേശി ച്ചിട്ടുള്ളതുമാണ് .
പേ വിഷബാധയേറ്റ പശുവിന്റെ പാൽ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന് അകത്തും സമീപ പഞ്ചായത്തുകളിലും വ്യാപകമായി വിതരണം ചെയ്യുകയും, വീടുകളിൽ ഉപയോഗിക്കുകയും, തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്ന പണിസ്ഥലങ്ങളിൽ ചായയായും പാലായും കുടിക്കാൻ നൽകിയിട്ടുള്ളതും ഇതുമൂലം വിവിധ വാർഡുകളിലെ ജനങ്ങൾ കടുത്ത ആശങ്കയിലും ,വ്യാപക പേവിഷബാധ ഭീഷണിയിലും ,ഇതിനെതിരേയുള്ള പ്രതിരോധ കുത്തുവയ്പുകൾ എടുക്കേണ്ട ഗുരുതരമായ അവസ്ഥയിലുമാണ്.
തെക്കുംഭാഗം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രത്യേകിച്ചും, പള്ളിക്കോടി, ദളവാപുരം വാർഡുകളിലും പള്ളിക്കോടി പാലത്തിനടിയിലും പനയ്ക്കറ്റോടി ക്ഷേത്ര പരിസരത്തും , നടയ്ക്കാവ് മാർക്കറ്റ് പരിസരത്തും തെക്കും ഭാഗം CHC പരിസരത്തും, വിവിധ സ്കൂൾ പരിസരങ്ങളിലും തെരുവ്നായ്ക്കൾ വർധിക്കുന്നതും, ആക്രമണകാരികൾ ആകുന്നതും, ജനങ്ങളെയും കുട്ടികളെ ,വളർത്ത് പക്ഷി, മ്യഗങ്ങളെ ആക്രമിക്കുന്നത് സംബന്ധിച്ച് യഥാസമയം തെക്കുംഭാഗം പഞ്ചായത്ത് , ചവറ ബ്ലോക്ക്, ആരോഗ്യ വിഭാഗം, മൃഗസംരക്ഷണ വിഭാഗം അധികാരികളെയും അറിയിച്ചിട്ടും ശക്തമായ പരിഹാരം നടപടികൾ യഥാസമയം സ്വീകരിക്കാത്തതിനാലും, ആക്രമണകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യാത്തതും മൂലമാണ് ഗുരുതരാവസ്ഥയിലുള്ള പേവിഷബാധ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുകയും ജീവന് സ്വത്തിനും ഭീഷണിയായി തീർന്നിട്ടുള്ളതും സ്ഥിതിഗതികൾ രൂക്ഷമായതും. പ്രതിസന്ധിധികൾ ബോധ്യപ്പെട്ടിട്ടും യഥാസമയം നടപടികൾ സ്വീകരിക്കാതെ വീഴ്ചവരുത്തിയ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് , മൃഗ സംരക്ഷണ വിഭാഗം അധികാരികൾ എന്നിവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തെക്കുംഭാഗം ഗ്രാമവാസികൾ അധികാരികളോട് ആവശ്യപ്പെട്ടു.
എന്നാൽ നൂറോളം പേർ ഇതുവരെ വാക്സിൻ എടുത്തതായ് ആരോഗ്യ വകുപ്പ് അറിയിച്ചു. പഞ്ചായത്തും, ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും കൂടുതൽ പരിശോധനകൾ നടത്തുന്നതിലേക്കായ് നടപടികൾ സ്വീകരിച്ചു വരുന്നതായും പഞ്ചായത്ത് അധികാരികൾ അറിയിച്ചു. കൃസ്തുമസ്സ് സമയത്താണ് ഈ സംഭവം നടന്നത് എന്നതിനാൽ കൂടുതൽ പാൽ പുറത്ത് പോയിട്ടുണ്ടാകുമെന്നും കരുതുന്നു. ഇനിയും കൂടുതൽ പേർ വാക്സിനെടുക്കുന്നതിനായ് തെക്കുംഭാഗം സർക്കാർ ആശുപത്രിയിൽ എത്തിച്ചേരണമെന്നും അറിയിപ്പിൽ പറയുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.