16 June 2026
വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.

മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി സ. ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു. ഇനി പിടിയിലാകാനുള്ള കുറ്റവാളികളെ ഉടൻ തന്നെ പിടികൂടുമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മാതനും വീട്ടുകാർക്കും മന്ത്രി ഉറപ്പു നൽകി. ചികിത്സയിലും മറ്റു സൗകര്യങ്ങളിലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്ന് ആശുപത്രി സൂപ്രണ്ടിനും, വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *