15 June 2026
സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.

തിരുവനന്തപുരം: ആദ്യം പ്രണയം നടിച്ച് അടുത്തു കൂടി, സ്നേഹ സംഗമം പിന്നെ പീഡനമായി. വർഷങ്ങളോളം ഇത് തുടർന്നു. സഹികെട്ട് യുവതി പരാതി നൽകി.യുവതിയെ ഭീഷണിപ്പെടുത്തിപീഡിപ്പിച്ച തിരുവനന്തപുരം സ്വ​ദേശി അറസ്റ്റിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ ഭവനിൽ അനിൽകുമാർ( 53) ആണ് അറസ്റ്റിലായത്. യുവതി പരാതി നൽകിയകിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം നൽകി പരാതിക്കാരി അറിയാതെ നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *