14 June 2026
വയനാട് ദുരന്തബാധിതര്‍ക്ക് മൂന്ന് വീടുകളുടെ തുക ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് നല്‍കി

തിരുവനന്തപുരം:വയനാട് ദുരിത ബാധിതര്‍ക്ക് 3 വീടുകള്‍ വച്ച് നല്‍കുന്നതിനുള്ള തുക ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരിതബാധിതരെ സഹായിക്കാനായി ജോയിന്റ് കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ സംഭാവനയായ 55 ലക്ഷം രൂപയുടെ ചെക്കാണ് ആദ്യഗഡുവായി നല്‍കിയത്. 5 ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് കൂടാതെയാണ് ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രത്യേക ഫണ്ട് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ചേംബറില്‍ റവന്യൂ മന്ത്രി അഡ്വ.കെ.രാജന്റെ സാന്നിദ്ധ്യത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു. ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈതകുമാരി,സെക്രട്ടറി എസ്.സജീവ്, എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *