തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന ഏത് ഭരണകൂടത്തിനെതിരെയും ഏതറ്റംവരെയുള്ള പോരാട്ടത്തിനും തയ്യാറാവുകഃ ജോയിന്റ് കൗൺസിൽ

പാലക്കാട്:കേരളത്തിന്റെ സിവിൽ സർവ്വീസ് രാജ്യത്തിന്റെ ഇതര സിവിൽ സർവ്വീസിൽ നിന്നും വ്യതിരക്തമായി നില നിൽക്കുന്നു.രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന സംസ്ഥാനവും കേരളമാണ്.എന്നാൽ സിവിൽ സർവ്വീസിന്റെ ആകർഷണീയതയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ
ജീവനക്കാർക്ക് നഷ്ടമായിട്ട് ഒരു പതിറ്റാണ്ട്
പിന്നിട്ടു.യു.ഡി.എഫ് സർക്കാർ 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനെതിരായ പോരാട്ടവും അന്നുമുതൽ തന്നെ ജോയിന്റ് കൗൺസിൽ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നു.മിനിമം പെൻഷൻ പോലും നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ഇരകളായി മാറിയവർ ഇന്ന് ഈ സമൂഹത്തിൽ ജീവിക്കുന്നു.സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിയമ പോരാട്ടവും പഴയ പെൻഷൻ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി നടത്തിയ പണിമുടക്ക് പോരട്ടത്തിലെ
ജീവനക്കാരുടെ പ്രതിഷേധവും സർക്കാരിന്
ഇനിയും കണ്ടില്ലാന്ന് നടിക്കാൻ കഴിയില്ല.വലത് പക്ഷ നയമായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നുള്ള സർക്കാർ വാഗ്ദാനം ഇനിയും നടപ്പാക്കാതെ
ഇപ്പോഴും ഈ പദ്ധതി തുടരുമെന്നുള്ള ഉറപ്പിൽ കേന്ദ്ര വായ്പ സ്വീകരിക്കുന്ന സർക്കാർ നയം വഞ്ചനാപരമാണ്.
അടിയന്തിരമായി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കാൻ തയ്യാറാകണം.ജീവനക്കാർക്ക് ഇപ്പോഴും ലഭ്യമാകാത്ത ക്ഷാമബത്ത കുടിശ്ശിക അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു.ആയിരക്കണക്കിന് രൂപയുടെ ശമ്പള നഷ്ടത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്
അർഹതപ്പെട്ട ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാൻ സർക്കാർ തയ്യാറാകണം.സർക്കാരിന്റെ ധന വിനിയോഗത്തിന്റെ മുൻഗണനാ ക്രമത്തിൽ ജീവനക്കാർ ഇടം പിടിക്കാത്തത് പ്രതിഷേധാർഹമാണ്.അനുവദിക്കപ്പെട്ട ക്ഷാമബത്തയുടെ കുടിശ്ശിക നിഷേധിച്ചതും അംഗീകരിക്കാനാവില്ല.വലത് പക്ഷ നയത്തിന്റെ നടത്തിപ്പ്കാരായി ഇടത് പക്ഷം മാറരുത്. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ചും സർക്കാർ മൗനം തുടരുന്നു.അയ്യഞ്ചാണ്ട് ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെടരുത്.2024 ജൂലൈ ഒന്ന് 12ാം ശമ്പള പരിഷ്കരണത്തിന്റെ പ്രാബല്യത്തീയതിയാണ്.
ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായാൻ അതി ശക്തമായ പ്രക്ഷോഭത്തിന്
ജോയിന്റ് കൗൺസിൽ തയ്യാറാകും.
ലീവ് സറണ്ടറടക്കമുള്ള ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ഏത് ഗവൺമെന്റിന്റെ കാലത്തും ഏതറ്റം വരെയുമുള്ളവ സംഘടിത പോരാട്ടത്തിന് തയ്യാറാവാൻ ജോയിന്റ് കൗൺസിൽ അൻപത്തിയാറാം സംസ്ഥാന സമ്മേളനം
ജീവനക്കാരോട് ആഹ്വാനം ചെയ്യുന്നു. നാല് ദിവസങ്ങളിലായി സ.വി.ആർ ബീനാമോൾ നഗറിൽ(പ്രസന്ന ലക്ഷ്മി ആഡിറ്റോറിയം) നടന്നുവരുന്ന ജോയിന്റ് കൗൺസിൽ അൻപത്തിയാറാം സംസ്ഥാന സമ്മേളനം സമാപിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി.ബിനിൽ പ്രമേയവും സംസ്ഥാന സെക്രട്ടറി എം.എം നജീം ക്രഡൻഷ്യൽ റിപ്പോർട്ടും
സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.ഗ്രേഷ്യസ് നന്ദി പ്രമേയവും അവതരിപ്പിച്ചു.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ചർച്ചകൾക്ക് മറുപടി നൽകി.സംസ്ഥാന കമ്മിറ്റിയംഗം സി.എ ഈജു
സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

ഭാരവാഹികൾ

ചെയർമാൻ-എസ്.സജീവ്

വൈസ് ചെയർമാൻമാർ

1.വി.സി ജയപ്രകാശ്
2.വി.വി ഹാപ്പി
3. ആർ രമേശ്

ജനറൽ സെക്രട്ടറി
കെ.പി ഗോപകുമാർ

സെക്രട്ടറിമാർ
1.കെ.മുകുന്ദൻ
2. നരേഷ് കുമാർ കുന്നിയൂർ
3.ഡി.ബിനിൽ

ട്രഷറർഃ എം.എസ് സുഗൈതകുമാരി

സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾഎൻ.കൃഷ്ണകുമാർ
ഹരിദാസ് ഇറവങ്കര
എസ്.പി സുമോദ്
എ.ഗ്രേഷ്യസ്
പി.ശ്രീകുമാർ
ബിന്ദു രാജൻ
എം.സി ഗംഗാധരൻ
വി.കെ മധു
വി.ബാലകൃഷ്ണൻ
ആർ.സിന്ധു
കെ.അജിന
സി.എ അനീഷ്
ആർ.ഹരീഷ് കുമാർ

വനിത കമ്മിറ്റി
…………………….
1.കെ.അജിന(പ്രസിഡന്റ് )
2.വി.ജെ മെർളി (സെക്രട്ടറി)

നൻമ സാംസ്കാരിക വേദി
…………………………………….
എൻ.എൻ പ്രജിത (പ്രസിഡന്റ് )
അരുൺ കുമാർ (സെക്രട്ടറി)


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading