16 June 2026
റയിൽവെ മേൽപാലത്തിലെ കുഴികൾ?????

പുനലൂർ:ദേശിയപാത 744 കൊല്ലം തിരുമംഗലം പുനലൂർ വാളകോട് റയിൽവെ മേല്പലത്തിന്റെ അവസ്ഥയാണ് ഈ കാണുന്നത് ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ 1000കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ. മണ്ഡല കാലത്തിനു മുന്നേ റയിൽവെ മേൽപാലത്തിലെ കുഴികൾ നികത്തിയിട്ടുണ്ട്.  ഈ മണ്ഡലകാലത്ത് അധികാരികളുടെ കണ്ണിൽ ഇതൊന്നുo കണ്ടില്ല. ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ വളരെ ജാഗ്രതയോടെ പോകുക കുഴിയിൽ വെള്ളം കിടക്കുന്നതു മൂലം കുഴിയുടെ ആഴം അറിയാൻ സാധിക്കില്ല ഈ ഇടുങ്ങിയ പാലത്തിൽ ഗതാഗത തടസ്സത്തിനു കാരണം ഈ കുഴികൾ കൂടിയാണ്!!മഴയ്ക്ക് ശമനം ഉണ്ടാകുമ്പോൾ അടിയന്തിരമായി കുഴികൾ അടയ്ക്കണമെന്നും മേൽപ്പാലംടാർ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർപ്രക്ഷോഭങ്ങൾ നടത്താൻ ആലോചനയിലാണ് പരിസരവാസികൾ

Leave a Reply

Your email address will not be published. Required fields are marked *