26 May 2026
WhatsApp Image 2024-12-13 at 6.23.26 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രാജ്കുമാർ(28) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. പതിമൂന്ന്കാരിയായ പെൺകുട്ടിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഓ മാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Leave a Reply

Your email address will not be published. Required fields are marked *