26 May 2026
WhatsApp Image 2024-12-13 at 6.23.26 PM (1)

കൊല്ലം പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം വെളളിമൺ ഇടക്കര കോളനിയിൽ ഷാനവാസ് മകൻ ഷാനു(36) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. ഷാനു സ്ഥിരമായി മീൻ ഇറക്കുന്ന വള്ളത്തിൽ നിന്നും മീൻ ഇറക്കാൻ സഹായിക്കാൻ ഒപ്പം കൂടിയ പതിനേഴുകാരനെയാണ് ഇയാൾ കുത്തി പരിക്കൽപ്പിച്ചത്. വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാവുകയും ഈ വിരോധത്തിൽ ഇയാൾ കുട്ടിയെ പിടിച്ചുവലിച്ച് ലോക്കർ റൂമിന്റെ പിറകിൽ കൊണ്ടുപോയി അവിടെ കിടന്ന ഒരു ബിയർ കുപ്പി പൊട്ടിച്ച് നെഞ്ചിനു താഴെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആഴത്തിൽ മുറിവേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷാനു. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ റെനോൾസ്, സാൾട്രസ്, രാജീവ് എസ്.സി.പി.ഒ മാരായ തോമസ്, ശ്രീജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *