ഏലപ്പാറ: സ്റ്റേറ്റ് സർവീസ്പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന ലീഡേഴ്സ്ക്യാമ്പിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ചു. സി.പി ഐ ഏലപ്പാറ മണ്ഡലം സെക്രട്ടറി വൈ ജയൻ ഉദ്ഘാടനം ചെയ്തു.ജോയിൻറ് കൗൺസിൽ ഇടുക്കി ജില്ലാ ജോയിൻറ് സെക്രട്ടറി സ.പി.റ്റി.ഉണ്ണി യോഗത്തിൽ ആശംസ അറിയിച്ചു.ജൂൺ മാസം 29,30 തീയതികളിൽ വാഗമൺ സ.,ബീനാ മോൾ നഗറിൽ വച്ച് സംസ്ഥാന തല നേതൃത്വക്യാമ്പ് നടത്തുന്നത്.സ്വാഗത സംഘം ചെയർമാനായി അബ്ദുൾ കലാം ആരീഫ്, സെക്രട്ടറിയായി പി.ജെ. റെജി., ട്രഷറാറായി എം.കെ.സുശീലൻ എന്നിവരെ തിരഞ്ഞെടുത്തു.




