ബ്രിട്ടനെയാകെ നടുക്കിക്കൊണ്ട് ലണ്ടനിലെ ഒരു ആഡംബര ടവര്‍ ബ്ലോക്കില്‍ നിന്നും വീണു മരിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളുടെയും മകന്റെയും വിയോഗത്തിന് പിന്നിലെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്. തെക്കന്‍ ലണ്ടനിലെ എലെഫന്റ് ആന്‍ഡ് കാസിലിലുള്ള യു എന്‍ സി എല്‍ ഇ ടവര്‍ബ്ലോക്കിന്റെ മുപ്പത്തിയാറാം നിലയില്‍ നിന്നാണ് അതിഥി, രാകേഷ് പിന്നെ അവരുടെ മകന്‍ സിദ്ദ് എന്നിവര്‍ താഴെ വീണ് മരണമടഞ്ഞത്. ഇന്ത്യന്‍ വംശജരാണ് മരണമടഞ്ഞ കുടുംബം എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക ഭദ്രതയും ഉന്നത ജോലിയും ഉണ്ടായിരുന്നിട്ടും, വിധി തങ്ങള്‍ക്ക് നേരെ എറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തോറ്റുപോയ ഒരു കുടുംബത്തിന്റെ അതിദാരുണമായ അന്ത്യത്തിന്റെ വിവരങ്ങളാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കോടീശ്വരനായ ബിസിനസ് കണ്‍സള്‍ട്ടന്റും അദ്ദേഹത്തിന്റെ ഭാര്യയും, മാറാരോഗം ബാധിച്ച മകനുമാണ് ലണ്ടനിലെ അത്യാധുനിക ഫ്‌ലാറ്റ് സമുച്ചയത്തില്‍ നിന്നും താഴേക്ക് പതിച്ച് ദാരുണമായി മരണപ്പെട്ടത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിനൊടുവില്‍ ഇവര്‍ കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ലണ്ടനിലെ ഏറ്റവും വിഐപികള്‍ താമസിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ലക്ഷ്വറി ഫ്‌ലാറ്റിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. ഉയര്‍ന്ന വരുമാനമുള്ള കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന നാഥന്‍ പ്രൊഫഷണല്‍ രംഗത്ത് വലിയ വിജയമായിരുന്നു. സമൂഹത്തില്‍ വലിയ ബഹുമാനവും കൈനിറയെ പണവും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പുറമേ കണ്ട ഈ ആഡംബരങ്ങള്‍ക്കൊന്നും അവരുടെ ഉള്ളിലെ വലിയൊരു സങ്കടത്തെ മായ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇവരുടെ ഏക മകന് ബാധിച്ച മാരകമായ രോഗമായിരുന്നു ആ കുടുംബത്തിന്റെ സമാധാനം കെടുത്തിയത്. ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത വിധം മകന്‍ രോഗബാധിതനായതോടെ ഈ മാതാപിതാക്കള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോവുകയായിരുന്നു. മികച്ച ചികിത്സകള്‍ നല്‍കിയിട്ടും മകന്റെ ആരോഗ്യം ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്നു. ഒടുവില്‍ മകന്റെ കടുത്ത വേദനകള്‍ കണ്ടുനില്‍ക്കാന്‍ കഴിയാതെയും, അവനെ തനിച്ചാക്കി പോകാന്‍ മനസ്സില്ലാതെയും മാതാപിതാക്കള്‍ ഒന്നിച്ച് ആ കടുംകൈ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലണ്ടനെ നടുക്കിയ ആ സംഭവം ഉണ്ടാകുന്നത്. ആഡംബര ടവറിന്റെ മുകളില്‍ നിന്നും വലിയൊരുസിഗ്‌നലോടെ മൂന്ന് പേരും താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരും അയല്‍വാസികളും കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന മൂന്ന് ശരീരങ്ങളാണ്. ഉടന്‍ തന്നെ അടിയന്തിര രക്ഷാപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തിയെങ്കിലും മൂവരുടെയും ജീവന്‍ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും ആരും ഇവരെ അപായപ്പെടുത്തിയതല്ലെന്നുമാണ് ലണ്ടന്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മകന്റെ രോഗാവസ്ഥയെത്തുടര്‍ന്ന് കുടുംബം കടുത്ത വിഷാദ രോഗത്തിലായിരുന്നുവെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പൊലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ മകന്‍ സിദ്ദ് ജനിച്ചത് യു കെയിലാണ്. ജനിച്ചപ്പോള്‍ മുതല്‍ വളരെ ഗുരുതരമായ പല രോഗങ്ങളും സിദ്ദിനെ അലട്ടുന്നുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഏറെ കാലമായി രാകേഷിനേയും അതിഥിയേയും അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷെ അതാവാം ആത്മഹത്യയ്ക്ക് അവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു. ഏതായാലും, മറ്റൊരാളുടെ ഇടപെടല്‍ ഇവരുടെ മരണത്തിലില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.




