എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള നരേന്ദ്ര പ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയാണ്. കെ പി സി സി ഓഫീസിൽ എത്തി അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രധാന നേതാക്കന്മ്മാരും ശ്രീനാഥിനെ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.




