മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ അതേ ബസ്സ് കയറി മരണപ്പെടുകയായിരുന്നു. കിളിമാനൂർ പള്ളിക്കൽ മടവൂർ ഗവ: എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ് കൃഷ്ണേന്ദു. പുളിമൂട് ചാലിൽ എം എസ് ഭവനിൽ മണികണ്ഠൻ – ശരണ്യ ദമ്പതികളുടെ മകളാണ് കൃഷ്ണേന്ദു ( 7). റോഡിലേ കേബിളിൽ കാൽ കുരുങ്ങി മറിഞ്ഞു വീണതാണ് അപകടമുണ്ടാകാൻ കാരണം.മടവൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി കൃഷ്ണനുണ്ണി സഹോദരനാണ്. ഇന്ന്പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം സ്കൂളിൽ പൊതുദർശനം. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം.വർക്കല എം എൽ എ വി ജോയി ആദരാഞ്ജലികൾ അർപ്പിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.