കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ യാത്രാ ബത്ത ആയിരം രൂപയാക്കി വര്‍ധിപ്പിക്കണം: നജീബ് കാന്തപുരം

തിരുവനന്തപുരം: സമൂഹത്തിന്‍റെ ജീവനാഡിയായ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സമൂഹത്തില്‍ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം സര്‍ക്കാറിന്‍റെ പരിഗണനയില്‍ തന്നെയില്ല. ഒരു ഭാഗത്ത് ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്. ഇനികുടുംബശ്രീ പ്രവര്‍ത്തകരെ കൂടി സമരവുമായി തെരുവിലിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന ഒരു പ്രധാനപ്പെട്ട സമൂഹമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാ ബത്തയായി നല്‍കിയിരുന്നത് വെറും നൂറു രൂപയായിരുന്നു. ഇത് പോലും മുടങ്ങിയിട്ട് 14 മാസമായി. മാസത്തില്‍ മൂന്നും നാലും യോഗങ്ങളില്‍ വരെ പങ്കെടുക്കുന്നവരാണ് സി.ഡി.എസ് അംഗങ്ങള്‍. യോഗങ്ങള്‍ക്ക് പോവുന്നതിനുള്ള ബസ് ചാര്‍ജ് പോലും സര്‍ക്കാര്‍ നല്‍കുന്നില്ല‍. ഇതെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നെടുത്താണ് ഇവര്‍ യോഗങ്ങള്‍ക്ക് പോവുന്നത്.

 

കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍, പൊതു പരിപാടികളില്‍ ഘോഷയാത്രക്ക് നീളം കൂട്ടാനും സദസ്സുകള്‍ നിറക്കാനുമുള്ള വിഭാഗമായാണ് കാണുന്നത്.ധനകാര്യ മന്ത്രി 15.01.2021-ലെ ബജറ്റ് പ്രസംഗത്തില്‍ (ഖണ്ഡിക 307) സി.ഡി.എസ് അംഗങ്ങളുടെ യാത്രാ ബത്ത 2022 ജനുവരി മുതല്‍ 500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

 

ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ യാത്രാ ബത്ത 500 രൂപയാക്കി വര്‍ധിപ്പിച്ചതായും ഇത് 2022 ജനുവരി മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് 29.11.2024-ന് സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തതാണ്.

 

സംസ്ഥാനത്ത് 18367 കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളാണുള്ളത്. വലിയ സാമൂഹ്യ സേവനം നടത്തി വരുന്ന കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കരുതെന്നും എം.എല്‍.എ പറഞ്ഞു. സബ്മിഷന് മറുപടിയായി 2024 നവംബര്‍ 29-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സി.ഡി.എസ് അംഗങ്ങള്‍ക്ക് 2022 ജനുവരി മുതല്‍ 500 രൂപയാക്കി വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നും ഇത് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ എക്സിക്യൂട്ടൂവ് ഡയറക്ടര്‍ ജില്ലാ മിഷനുകള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയതായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി 2 കോടി 76 ലക്ഷം രൂപ ജില്ലകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 79 ലക്ഷം രൂപ ജില്ലകളില്‍ നിന്ന് സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. സി.ഡി.എസ് തനത് ഫണ്ടില്‍ നിന്ന് സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രാ ബത്ത നല്‍കുന്നതിനും, സര്‍ക്കാര്‍ ഫണ്ട് ലഭ്യമാവുന്ന മുറക്ക് തനത് ഫണ്ടിലേക്ക് തിരിച്ചടക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തനത് ഫണ്ടുള്ള മുഴുവന്‍ സി.ഡി.എസുകളും യാത്രാ ബത്ത നല്‍കുന്നുണ്ട്. 2022 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള യാത്രാ ബത്ത വിതരണം ചെയ്യുന്നതിന് 2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയിട്ടില്ലാത്തതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്ന് മാത്രമേ ഇക്കാര്യം പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading