15 June 2026
കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹംവാമനപുരംനദിയിൽ നിന്നും കണ്ടെത്തി.

തിരുവനന്തപുരം: കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൃതദേഹം തിരുവനന്തപുരം  വാമനപുരം നദിയിൽ  പൂവൻപാറ പാലത്തിന് സമീപത്തു നിന്നും സ്കൂബാ ഡൈവിംഗ് ടീം കണ്ടെടുത്തു.. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടർ 41 കാരനായ അരുണ്‍ ആണ് മരിച്ചത്. അരുണിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തുകയായിരുന്നു.കിളിമാനൂർ സ്വദേശിയ ഇദ്ദേഹം ആറ്റിങ്ങലിലാണ് ഇപ്പോൾ താമസ്സം.സ്കൂട്ടറിൽ എത്തിയ അരുൺ നദിയിൽ എടുത്ത് ചാടിയതാകാം. സാമ്പത്തിക പ്രയാസമാണോ അതോ മറ്റു പ്രശ്നങ്ങളാണോ എന്നത് പോലീസ് അന്വേഷിച്ചു വരുന്നു –

Leave a Reply

Your email address will not be published. Required fields are marked *