16 June 2026
ലഹരി  വിരുദ്ധ ക്ലാസു കൾക്ക് നേതൃ ത്വം നൽകുന്ന യുവാവും സൂ ഹൃത്തുംലഹരിയുമായി പിടിയിൽ. ക്ലാസെടുക്കുമ്പോൾ പരിചയപ്പെടുത്താനാണെന്നു പറയുമോ?

ലഹരിവിരുദ്ധ ക്ലാസു കൾക്ക് നേതൃ ത്വം നൽകുന്ന യുവാവും സൂ ഹൃത്തും  എംഡിഎ എ സഹിതം അറസ്റ്റിൽ. കരി സ്വദേശി പുലാട്ട് വീട്ടിൽ ജാബിർ (33), സുഹൃത്ത് കരിപ്പൂർ കരുവാൻ കല്ല് സ്വദേശി വട്ടപ്പറമ്പ് വീട്ടിൽ ഫൈസൽ ചോനാരി 1 (38) എന്നിവരാണ് മയക്കുമരുന്നു വിൽപ്പന നടത്തുന്നതിനിടെ പോലീസ് പിടിയിലായത്.ഇവരിൽ നിന്നും വിൽപ്പനക്കാ യി പാക്കറ്റുകളിൽ സൂക്ഷിച്ച 17 ഗ്രാം എംഡിഎംഎ കണ്ടെടു ത്തു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മയക്കു മരുന്നു കച്ചവടം നടത്തിവന്ന ജാബിറിനെ എ യർപ്പോർട്ട് തുറക്കൽ ലിങ്ക് റോഡിൽ ഓട്ടോ റിക്ഷയിൽ ക റങ്ങി നടന്ന് വിൽപ്പ ന നടത്തുന്നതിനിടെയാണ് പിടികൂടിയത്. ഫൈസൽ നേരത്തെ അനധി കൃത മദ്യവിൽപ്പന നടത്തിയതിന് നേര ത്തെ കരിപ്പൂർ പോലീസിന്റെ പി ടിയിലായിട്ടുണ്ട്.പ്രതികളെ ചോദ്യം ചെയ്യുന്നതോടെ സംഘത്തിലെ കൂടുതൽ പേർ പിടിയിലായേക്കുമെന്ന് കരുതുന്നു.ഓട്ടോ ഡ്രൈവറായ ജാബിർ നിരവധി ലഹരി വിരുദ്ധ പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നൽകി യതായി പോലീസ് അന്വേഷണ ത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *