16 June 2026
യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍ .

ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന്‍ അജ്മല്‍ എന്ന മുഹമ്മദ് ഫാസില്‍ ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ജനുവരി 18 -ാം തീയതി രാത്രി 8 മണിയോടെ ക്ലാപ്പന ഒതളത്തും മൂട്ടില്‍ വച്ച് പ്രതിയായ ഫാസില്‍ ഉള്‍പ്പെട്ട സംഘം ബൈക്കില്‍ വരുകയായിരുന്ന ക്ലാപ്പന സ്വദേശികളായ യുവാക്കളെ തടഞ്ഞ് നിര്‍ത്തുകയും ബൈക്കിന്‍റെ ചാവി ഊരിയെടുക്കാന്‍ ശ്രമിക്കുയും ചെയ്തു. ബൈക്കില്‍ വന്ന യുവാക്കള്‍ ഇത് തടഞ്ഞതോടെ പ്രതിയുള്‍പ്പെട്ട സംഘം കൈയില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും പ്രതിയോടെപ്പം എത്തിയ കൂട്ടാളികള്‍ ആക്രമത്തിന് സഹായം നല്‍കുകയും ആയിരുന്നു. യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘം ബൈക്ക് കവര്‍ച്ച ചെയ്തുകൊണ്ട് പോവുകയും ചെയ്തു. പരിക്കേറ്റ യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സംഘത്തിലെ ഹരിയേയും ഷാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓച്ചിറ സ്റ്റേഷന്‍ എസ്.ഐ നിയാസ്, എ.എസ്.ഐ ഹരികൃഷ്ണന്‍, എസ്.സിപിഒ മാരായ അനു, രാഹുല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *