കോഴിക്കോട്: പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ ഹൈബ്രിഡ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് നടുവണ്ണൂർ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ (23) പിടികൂടിയത്.യുവാവിന്റെ പേരിൽ എൻഡിപിഎസ് കേസെടുത്തിട്ടുണ്ട്.മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇയാളുടെ പക്കൽനിന്ന് കണ്ടെത്തി.