15 June 2026
കുമാരി ഹണി റോസിന് പൂർണ്ണ പിന്തുണ, അമ്മ സംഘടന.

തൻ്റെ പോരാട്ടം അനുഭവങ്ങൾ ഉണ്ടായിട്ടും പുറത്തു പറയാനാകാത്ത സ്ത്രീകൾക്ക് വേണ്ടിയാണെന്ന് സമൂഹമാധ്യമങ്ങളിൽ അവർ കുറിച്ചു. ഇന്ത്യൻ സംസ്കാരത്തിന് എതിരായ ഒരു വസ്ത്രവും ഞാൻ ധരിച്ചിട്ടില്ല. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ ഹാനിക്കാൻ ആർക്കാണ് അവകാശം എന്നും അവർ ചോദിച്ചു. ഇപ്പോൾ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയും പിന്തുണ പ്രഖ്യാപിച്ചു.

ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രി കൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നു. എല്ലാവിധ നിയമപോരാട്ടങ്ങൾക്കും അമ്മയും ഒപ്പം ഉണ്ടാകുമെന്ന് വാർത്തക്കുറിപ്പിലാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *