15 June 2026
“സ്‌കൂള്‍ വാഹനങ്ങളില്‍ പോലീസിന്റെ പരിശോധന ഡ്രൈവര്‍ മദ്യലഹരിയില്‍:കുട്ടികളെ സ്‌കൂളിലെത്തിച്ചത് പോലീസ്”

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായയി ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന് മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകളുണ്ടോ എന്നിവ പരിശോധിക്കുന്നതിനായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6.30 മണിമുതല്‍ 10 മണിവരെ കൊല്ലം സിറ്റി പിരിധിയിലെ 33 സ്ഥലങ്ങളില്‍ സര്‍പ്രൈസ് ചെക്കിങ്ങ് നടത്തി.
കൊല്ലം സിറ്റി പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന 551 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികളുമായി എത്തിയ രണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത 3 വാഹനങ്ങള്‍ക്കെതിരെയും നികുതിയടക്കാത്ത 2 വാഹനങ്ങള്‍ക്കെതിരെയും പിഴയും ചുമത്തി.
കൊല്ലം വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ വച്ച് കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയില്‍ തങ്കശ്ശേരിയിലെ വിവിധ സ്‌കൂളുകളിലേക്ക് കുട്ടികളുമായി എത്തിയ കുഞ്ഞാറ്റ എന്ന സ്വകാര്യ വാഹത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തുകയും, ഡ്രൈവറായ മുക്കാട് സ്വദേശിയായ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വഴിയില്‍ അകപെട്ട കുട്ടികളെ വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായ ഷമീര്‍ വിദ്യാര്‍ത്തികള്‍ എത്തിയ വാഹനത്തില്‍ തന്നെ സ്‌കൂളുകളിലെത്തിച്ചു. കണ്ണനല്ലൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടുകളില്‍ നിന്ന് കുട്ടികളെ കൂട്ടികൊണ്ടുവരാനായി പോയ സ്വകാര്യ സ്‌കൂളിലെ വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ സ്‌കൂളിലെ രണ്ട് വാഹനങ്ങള്‍ തെക്കുംഭാഗം പോലീസും പാരിപ്പള്ളി പോലീസ് ഒരു വാഹനവും പിടികൂടി പിഴ ചുമത്തി. കരുനാഗപ്പള്ളി പോലീസ് നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ സ്‌കൂളിലെ രണ്ട് വാഹനങ്ങള്‍ക്കെതിരെയും പിഴ ചുമത്തി.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എസിപിമാര്‍ മേല്‍നോട്ടം നല്‍കി. ജില്ലയിലെ 33 സ്ഥലങ്ങളിലായി സ്റ്റേഷന്‍ പട്രോളിംഗ് വാഹനങ്ങളും കണ്‍ട്രോള്‍റൂം വാഹനങ്ങളും സര്‍പ്രൈസ് ചെക്കിങ്ങിന്റെ ഭാഗമായി പരിശോധന നടത്തി. 15 ഇന്‍സ്‌പെക്ടര്‍മാരും 40 എസ്.ഐ മാരുമടക്കം 150 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
മദ്യപിച്ച് പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും, സ്‌കൂള്‍ കൂട്ടികളുടെ വാഹനങ്ങളില്‍ സുകരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നും സര്‍പ്രൈസ് ചെക്കിങ്ങുകള്‍ നടത്തുമെന്നും നിമയലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയച്ചു.

Leave a Reply

Your email address will not be published. Required fields are marked *