നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ, ചിലപ്പോൾ എനിക്ക് വിഷം തന്ന് കൊല്ലുമായിരിക്കും. കാണാം എന്നാണ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് അന്‍വര്‍ നടത്തിയ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണിത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു.10.15ന് അന്‍വറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും പുറത്തും വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു. പിന്നാലെ കോടതി എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അറസ്റ്റിലായ 4 പ്രവര്‍ത്തകരും അന്‍വറിനൊപ്പമുണ്ട്. 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം 2.15 ന് അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
പി.വി അൻവറിൻ്റെ അറസ്റ്റ് ഭരണ കൂട ഭീകരത – രമേശ് ചെന്നിത്തല.
വന നിയമ പ്രശ്നവുമായി ബന്ധപ്പെട്ട് പി വി അൻവറിനെ രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണ് ‘പി വി അൻവർ ഒരു എംഎൽഎ ആണ് ‘അയാളുടെ വീട് വളഞ്ഞ് രാത്രിയിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ ഒന്നും നിലവിലില്ല. അദ്ദേഹം എങ്ങോട്ടും ഒളിച്ചു പോകാൻ പോകുന്നില്ല.പൊതുമുതൽ നശിപ്പിച്ചു എന്ന കേസ് രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്നമല്ല.ഇത് മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയായി സർക്കാർ ഭരണകൂട ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ്.ഇത് കേരള പോലീസിന്റെ ചരിത്രത്തിൽ ഒരു കളങ്കമായി കിടക്കും.ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.