കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി പേട്ട പൊലീസാണ് സുകാന്തിനെതിരെ കേസെടുത്തത്.കേസ് ഈ മാസം പത്തിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. സുകാന്ത് മകളെ ലൈംഗീക ചൂഷണത്തിരയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് ബലാത്സംഗത്തിന് കേസെടുത്തത്.യുവതി മരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും കേസ് എടുത്തതല്ലാതെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.പ്രതിക്കെതിരെ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും അടക്കം കുറ്റങ്ങൾ ചുമത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. പ്രതി പെൺകിട്ടയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പെൺകുട്ടിയുടെ പിതാവിനെ കേസില്‍ കക്ഷിചേരാന്‍ കോടതി അനുവദിച്ചു.




