തിരുവനന്തപുരം: സംസ്ഥാനത്തെ നാലര ലക്ഷം വരുന്ന സർവീസ് പെൻഷൻകാരുടെ അവകാശ നിഷേധത്തിനെതിരെ പെൻഷൻകാർ ജനുവരി 20 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ ശ്രീകുമാറും പറഞ്ഞു. പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അന്നേ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പെൻഷകാർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും അറിയിച്ചു.




