പത്തനംതിട്ട:ഭാര്യയും സുഹൃത്തും തമ്മിൽ പ്രണയത്തിലെന്ന് ഭർത്താവിന് സംശയം. കൂട്ട കൊലപാതകം നടത്തി ഭർത്താവ്.പത്തനംതിട്ട കലഞ്ഞൂർ പാടത്താണ് കൊലപാതകം നടന്നത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവാണ് സുഹൃത്തിനേയും സ്വന്തം ഭാര്യയേയും കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയിൽ ബൈജുവും ഭാര്യ വൈഷ്ണവിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് മർദ്ദനം നടന്നപ്പോൾ വൈഷ്ണവിഓടി വിഷ്ണുവിൻ്റെ വാടക വീട്ടിലെത്തി. അവിടെയിട്ടാണ് വെട്ടി കൊലപ്പെടുത്തിയത്. വിഷ്ണുവിനെയും വിളിച്ചിറക്കി കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് ബൈജു പോലീസിൽ കീഴടങ്ങി.




