പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് ഉയർന്നുവന്ന തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ സൂചന നൽകി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ പദവിയിൽ മുൻകാല കീഴ്വഴക്കങ്ങളുണ്ടെന്നും പണ്ട് സിപിഐഎം കൈകാര്യം ചെയ്തിരുന്ന പദവിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐയുമായി നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ സിപിഐഎം ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു.പരസ്പ്പര ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും എന്നു തന്നെയാണ് എൻ്റെയും എൻ്റെ പാർട്ടിയുടെയും നിലപാട്. ഒരു തർക്കത്തിന് കാര്യമില്ല. രണ്ടു പാർട്ടികളും ചേർന്ന് ഈവിഷയം പരിഹരിക്കും.ബിനോയ് വിശ്വം ഒരു മധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.




