പയ്യോളിയിൽ ഭർതൃവീട്ടിൽ നവവധു തൂങ്ങി മരിച്ച നിലയിൽ.വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായില്ല.
കോഴിക്കോട് : പയ്യോളിയിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ .കല്ലുവെട്ട് കുഴി സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭർതൃവീട്ടിലെ ശുചി മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2025 ഫെബ്രുവരി 2 നായിരുന്നു വിവാഹം. നിയ ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു. വിവാഹ ആലോചന വന്നതും വിവാഹം നടത്തിയതും. എന്താണ് മരണകാരണമെന്ന്പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.വധുവിൻ്റെ വീട്ടുകാർ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.





