വാഷിംഗ്ടൺ:യു എസിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് അനുവദിക്കുന്ന എച്ച്1-ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ചു. ഒരുലക്ഷം യുഎസ് ഡോളറാണ് പുതുക്കിയ ഫീസ്. യുഎസില്‍ തൊഴിലെടുക്കാനാഗ്രഹിക്കുന്ന വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഭരണകൂടത്തിന്റെ ഈ തീരുമാനം. എന്നാൽ വിസാ നിരക്ക് വർധനയിലൂടെ വിദേശികൾ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നത് ഒഴിവാക്കാനാകുമെന്ന് ട്രംപ് വ്യക്തമാക്കി.കുടിയേറ്റക്കാരാണ് അമേരിക്കയിൽ കൂടുതലും. കാലകാലങ്ങളായി അമേരിക്കയിലെത്തുന്നവർക്ക് നല്ല ജീവിതം പ്രധാനം ചെയ്യുന്ന കാലത്തേത് അവസാനിക്കുന്നു. ഇനിയുള്ള കാലം അമേരിക്കയിലുള്ള ഇന്ത്യക്കാർ ഇന്ത്യയിലെത്തി തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനും ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കാനും തയ്യാറായാൽ അമേരിക്കയെക്കാൾ വലിയ രാജ്യമാക്കി ഇന്ത്യയെ മാറ്റിയെടുക്കാൻ കഴിയും ഇന്ത്യക്കാരുടെ തിരിച്ച് ഒഴുക്ക് തുടരും.




