Kerala Latest News India News Local News Kollam News

ട്രെയിനുകളിൽ ഭിക്ഷ 💵 നൽകരുത്,കേരളത്തിലെ ട്രെയിനുകളിൽ 🫴🏻ഭിക്ഷാടന മാഫിയ പെരുകുന്നു.,

കേരളത്തിലെ ട്രെയിനുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുന്നു. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ് ഇങ്ങനെ ഒരന്തരീക്ഷം ഇന്ന് കേരളത്തിൽ സൃഷ്ടിക്കുന്നതിന് മൂലകാരണമെന്ന് നിസംശയം പറയാം. കൈ നീട്ടുന്നവരെ നിരാശരാക്കാതെ അഞ്ചും പത്തും ഇവിടെ വാരി എറിയുകയാണ്. അടുത്ത് ഇരിക്കുന്നവന്റെ മുന്നിൽ ദാനം ചെയ്ത് ഊറ്റം കൊള്ളുന്ന മലയാളി ഒരു കാര്യം മനസ്സിലാക്കണം.  നിങ്ങൾ നൽകുന്ന നാണയതുട്ടുകളാണ് നാളെ നിങ്ങളുടെ തന്നെ സുരക്ഷിതത്വം നഷ്ടമാക്കുന്നത് …

കണ്ണുകളില്ലാത്തവർ, കാലുകളും കൈകളും ഇല്ലാത്ത നിസ്സഹായ രൂപങ്ങൾ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണികൾ ചെന്നവസാനിക്കുന്നത് വലിയ വലിയ ലോബികളിലാണ്. നിങ്ങൾ ഓരോ തവണ നാണയങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിഞ്ചോമനകളുടെ ചിത്രങ്ങൾ #𝕄𝕀𝕊𝕊𝕀ℕ𝔾 ലേബലുകളിൽ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുകയാണ്

ഒരു കാരണവശാലും പണം നൽകരുത്. ആ പണം ഒടുവിൽ എത്തുന്നത് വലിയ സാമൂഹിക വിപത്തിലേക്കാണ്. അത്യാവശ്യമെങ്കിൽ ഭക്ഷണം വാങ്ങി നൽകുക.

ട്രെയിനുകളിലെ നിലം തുടച്ച് കൈകൾ നീട്ടുന്നവരിൽ ഭീഷണിയുടെ സ്വരമുണ്ട്. ചില്ലറകൾ നൽകുന്നവരെ പുച്ഛിക്കാനും പരിഹസിക്കാനും അവർ ധൈര്യം കൈവരിച്ചിരിക്കുന്നു. എന്തെങ്കിലും കൊടുത്തു ഒഴിവാക്കാൻ നാം ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു. അതുവരെ കടന്നുപോകാതെ നീട്ടുന്ന കണ്ണുകളിൽ നിസ്സഹായതയല്ല, ധാർഷ്ട്യമാണ് നിഴലിക്കുന്നത്. ട്രെയിനുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇവരിൽ പലരുടെയും സാന്നിധ്യമുണ്ട്.

അതുകൊണ്ട് ട്രെയിനുകളിലെ/ പ്ലാറ്റ് ഫോമുകളിലെ യാചകരെ പ്രോത്സാഹിപ്പിക്കരുത്. ഭിക്ഷ കൊടുക്കാതിരിക്കുക.. കൊടുക്കുന്നവരെ നിരുത്സാഹാപ്പെടുത്തുക.

ട്രെയിനിലെ ഭിക്ഷാടനം നിയന്ത്രിക്കാനും അത് വഴി മോഷണം ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാണും നമുക്കും കൈ കോർക്കാംട്രെയിനുകളിൽ ഭിക്ഷാടനത്തിനെതിരെ Friends on Rails ഏറ്റെടുക്കുന്ന ഒരു ക്യാമ്പയി‍ൻ ആണ്.. എല്ലാ യാത്രക്കാരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു..


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading