ഒരു മാസം മുൻപ് വിഷം കഴിച്ചു മരണപ്പെട്ടില്ല. ഇപ്പോൾ ഓരേ കയറിൻ തൂങ്ങിമരിച്ച് രണ്ട് ആദിവാസി കുട്ടികൾ.
പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.ആദിവാസി മേഖലകളിൽ അവരുടെ സംരക്ഷണത്തിന് എത്ര കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീക്കിവയ്ക്കുന്നത്. ഇത് അവരുടെ ജീവിതത്തിന് ഉപയോഗിക്കുന്നോ ഇല്ലയോ എന്ന് എവിടെ മനസ്സിലാക്കാൻ കഴിയുക. കേവലം ഈ ഫണ്ടുകൾ മറ്റു വഴികളിൽക്കൂടി സഞ്ചരിക്കുകയാവും. നമുക്ക് ഇവിടെ മികച്ച ആരോഗ്യ സംവിധാനമുണ്ട്. എന്തുകൊണ്ട് ഈ കുട്ടികൾ മരണപ്പെട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെ കൃത്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ കാര്യക്ഷമത നിലനിൽക്കുമ്പോൾ ഈ ആദിവാസി കുട്ടികളുടെ മരണം കാണാതെ പോകരുത്. സാമൂഹ്യക്ഷേമ വകുപ്പ് ,പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ സംവിധാനങ്ങൾ ആദിവാസികളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്നവയാണ്. കൗൺസിലിംഗ് സെൻ്റെറുകളുടെ പ്രവർത്തനം, ആശ, അംഗൻവാടി, ഫീൽഡ് വിഭാഗം ആരോഗ്യ പ്രവർത്തകൾ ഒക്കെ നമുക്ക് ഉണ്ട്.എന്നു കൂടിസ്വയം എല്ലാവരും ഓർക്കുക…….
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.