5 July 2026
സിപിഐ (എം) സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും 1971, 1995 നു ശേഷം മുപ്പത് വർഷം കഴിഞ്ഞാണ് കൊല്ലത്ത് സമ്മേളനം’

കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് ഇന്ന് തുടക്കം കുറിക്കും. കോടിയേരി ബാലകൃഷ്ണൻ നഗർ(സി.കേശവൻമെമ്മോറിയൽ റൗൺഹാൾ, കൊല്ലം)2025 മാർച്ച് 6 രാവിലെ 9 ന് എ.കെ ബാലൻ പതാക ഉയർത്തും., രക്തസാക്ഷി മണ്ഡപത്തിൽ-പുഷ്പാർച്ചന.രക്തസാക്ഷി പ്രമേയം.അനുശോചന പ്രമേയം.തുടർന്ന് സമ്മേളനംപി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ- ഓർഡിനേറ്ററുമായ  പ്രകാശ് കാരാട്ട്ഉദ്ഘാടനം നിർവ്വഹിക്കും. പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അവതരിപ്പിക്കും.530 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.മാർച്ച് 9-ന് 25000 റെഡ് വോളണ്ടിയർമാരുടെ പരേഡും, 2 ലക്ഷം പേർ പങ്കെ ടുക്കുന്ന ബഹുജനറാലിയും ആശ്രാമം മൈതാനത്ത് സീതാറാംയെച്ചൂരി നഗറിൽ പൊതുസമ്മേളനവും നടക്കും.ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *