പാലക്കാട് : ഹരിയാന ആവർത്തിക്കരുത് എന്ന് പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ കുട്ടിക്കാലം പറഞ്ഞാണ് തുടങ്ങിയത്. എൻ്റെ അമ്മ ടീച്ചറായിരുന്നു. ഡോക്ടറാവാൻ വേണ്ടിയാണ് പഠിച്ചത് അത് നടന്നില്ല. അമ്മ പറഞ്ഞു നീ ഡോക്ടറാവണം. ഞാൻ സർക്കാർ സ്കുളിലാണ് പഠിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവിടെ ചെയർമാനായി. പിന്നെ സിവിൽ സർവീസ് പരീക്ഷയിൽ ഉദ്യോഗസ്ഥൻ ആയി മാറി. പിന്നെ ഞാൻ സർവീസിൽ നിന്ന് സ്വയം റിട്ടയർ ചെയ്തു. പിന്നെ ഞാൻ പൊതു പ്രവർത്തനത്തിൽ എത്തി. താൻ ഇപ്പോഴും കോൺഗ്രസ് കാരനാണ്. പാലക്കാട് പത്രക്കാർക്ക് എന്നെ അറിയാം. നിങ്ങൾ പറയു എന്നെക്കുറിച്ച് തുറന്ന് പറയാം. ഞാൻ നിസാരക്കാരനായ കോൺഗ്രസ് കാരൻ. പാർട്ടി കുറച്ച് ആളുകളുടെ പിടിയിലാണ് . തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും. 2026 ലെ തിരഞ്ഞെടുപ്പ് കയ്യിൽ നിൽക്കില്ല എന്ന് എല്ലാവരും ഓർക്കണം. മാങ്കുട്ടത്തിന് ബി ജെ പി യെ നേരിടാനാകില്ല’.തീരുമാനം പുന:പരിശോധിക്കണം. കൂട്ടായ തീരുമാനം വേണം.ഷാഫി പറമ്പിലും, വി.ഡി സതീശനും തീരുമാനിച്ച പേരാണ് ‘ രാഹുൽ മാങ്കുട്ടത്തിൻ്റേത്.
എന്നാൽ രാഹൂൽ മാങ്കൂട്ടം തല മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റെണിയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. മാധ്യമങ്ങളും ഉണ്ടായിരുന്നു. പി സരിനെ തള്ളി പറയാനുംഎ.കെ ആൻ്റെണി മറന്നില്ല.
സി.പിഎം പി സരിനെ സ്ഥാനാർത്ഥിയാക്കുമോ?
സി.പിഎം പി സരിനെ സ്ഥാനാർത്ഥിയാക്കും. കൂടിയാലോചനകൾ തുടരുന്നു. ഇപ്പോൾ യൂഡി എഫ് അനുകൂല മണ്ഡലമായ പാലക്കാട് വിമതശബ്ദം തല പൊക്കിയ സാഹചര്യത്തിൽ സി . പി എം അത് നേട്ടമായി കാണുന്നു.പ്രാദേശിക വാദമുയർത്തുന്ന പി സരിന് കുറച്ചധികം സൗഹൃദ വലയമുണ്ട്. അത് വോട്ടാക്കാനും കഴിയും ബിജെ.പിയിലെ വിമതനീക്കവും കൂടിയാകുമ്പോൾ ഇടതുപക്ഷത്തിന് ജയം ഉറപ്പിക്കാം.സി.പി എം സ്ഥാനാർത്ഥിയാകാനില്ല. ഈ വാദം മറ്റൊന്നിനുമല്ല. യൂത്ത് കോൺഗ്രസ് നേതാവാകുക ലക്ഷ്യം. മാങ്കുട്ടത്തിന്റെ സ്ഥാനം വെച്ചു മാറി പ്രശ്നം പരിഹരിക്കുകയാവും അദ്ദേഹം ലക്ഷ്യമിടുന്നത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.