18 June 2026
പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പ്രവീണ്‍, പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി പ്രതി പിടിയിൽ.

ചവറ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയപ്രവീണ്‍ പോലീസിന്‍റെ പിടിയിലായി. തങ്കശ്ശേരി, ബോണവിസ്റ്റ, വിന്‍സെന്‍റ് മകന്‍ പ്രവീണ്‍ (36) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പ്രവീണ്‍, പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ചവറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.സി.പി.ഒമാരായ അനില്‍, മനീഷ്, വൈശാഖ്, സുജിത്, ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *