കൊൽക്കത്ത : സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം ലഭിച്ചു.
മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ചെയർപേഴ്സൺ വിൽഡാനി കുപ്പിഡോൺ കാനഡ പുരസ്കാരം സമ്മാനിച്ചു. മദർ തെരേസയുടെ കബറിടത്തിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ നേതൃത്വം നല്കി.
ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്.
പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.