15 June 2026

കൊല്ലം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്താനിരുന്ന ചിൽഡ്രൻസ് ബിനാലെ ജനുവരി 4 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. മത്സരബുദ്ധിയില്ലാതെ വിവിധ കലകളെ അനുഭവിച്ചറിയാനും ആസ്വദിക്കുവാനും കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ ഉണർത്തുവാനും ലക്ഷ്യമിട്ടിട്ടുള്ള ചിൽഡ്രൻസ് ബിനാലെ അന്നേദിവസം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വി പാർക്കിൽ വച്ച് നടത്തുന്നു. ബിനാലെയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിർവഹിക്കും. ചിത്രകല, ക്ലേ മോഡലിംഗ്, ക്രാഫ്റ്റ്, കാർട്ടൂൺ, ഫോട്ടോ ഗ്രഫി, വീഡിയോ എഡിറ്റിംഗ്, മാജിക്ക്, മ്യൂസിക്കൽ ഇൻസ്ട്രമെന്റ്‌സ്, നൃത്തം, നാടകം, രംഗോലി, കാലിഗ്രാഫി, ഡിജിറ്റൽ ക്രീയേഷൻസ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, കളിമൺ കരകൗശല വസ്തുക്കളുടെ നിർമ്മാണം, കരാട്ടെ കൂടാതെ കളരിപ്പയറ്റ് ,എ.ഐ ക്രിയേഷൻ എന്നിവ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ ഒരുക്കുവാനും, കാണുവാനും, പഠിക്കുവാനുമുളള അവസരമാണ് കൊല്ലം സിറ്റി പോലീസ് ഇദംപ്രദമായി ഒരുക്കുന്നത്. കുട്ടികളിൽ കണ്ടുവരുന്ന സ്‌ക്രീൻ അഡിക്ഷൻ, മൊബൈൽ അഡിക്ഷൻ തുടങ്ങിയവയിൽ നിന്നും മോചിപ്പിച്ച് അവരുടെ ക്രീയാത്മകതയെ പരിപോഷിപ്പിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ ചിൽഡ്രൻസ് ബിനാലെയിൽ പങ്കെടുക്കുവാൻ താല്പര്യമുളള കുട്ടികൾ അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുളള ഹയർസെക്കന്ററി തലംവരെയുളള കുട്ടികൾ അവരുടെ പേര് വിവരങ്ങളും, ഫോൺ നമ്പരും പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന ഇനങ്ങളുടെ വിവരങ്ങളും cpklm.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ, താഴെപ്പറയുന്ന വാട്ട്‌സാപ്പ് നമ്പരുകളിലോ ജനുവരി 3 ന് മുൻപ് അയച്ച് നൽകേണ്ടതാണ്
വാട്ട്‌സാപ്പ് നമ്പരുകൾ : 9495423464 , 9446042066 , 9745700110