28 May 2026
“പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും കുട്ടികളുമായി സംവദിച്ചും:കൊല്ലം  സിറ്റി പോലീസ് കമ്മിഷണർ”

കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന “മുക്ത്യോദയം” സംയുക്ത കർമ്മ പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വലിയ മഠം നഗറിൽ സംഘടിപ്പിച്ച കൂട്ടായ്മ വേറിട്ട അനുഭവമായി. ചവറ തെക്കുംഭാഗം വലിയ മഠം നഗറിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ .പി .എസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . തുടർന്ന് വലിയ മഠം കമ്മ്യൂണിറ്റി ഹാളിൽ കൂടിയ ബോധവൽക്കരണ സമ്മേളനത്തിന് ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കച്ചി പ്രഭാകരൻ അധ്യക്ഷത വഹിച്ചു . കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് സുപ്രണ്ടന്റ് അഞ്ജലി ഭാവന ഐ .പി എസ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള , തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ സ്മിത, മഞ്ജു , മീന, അപർണ്ണ, സിന്ധു , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പ്രജിത, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ പദ്‌മിനി എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ചവറ തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . പോലീസ് സബ് ഇൻസ്‌പെക്ടർ രാജീവ് ആർ സ്വാഗതവും , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശിവ കുമാർ നന്ദിയും പറഞ്ഞു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നിയാസ് , ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ ആയ സുരേഷ് , രാജേഷ് , അങ്കണവാടി അദ്ധ്യാപിക മിഥില, പോലീസ് ഉദ്യോഗസ്ഥരായ ജിനു , സംഗീത്, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം വഹിച്ചു . ബോധവൽക്കരണത്തിന്റെ ഭാഗമായി വലിയ മഠം നഗറിലെ ഒട്ടേറെ കുട്ടികളുമായി സിറ്റി പോലീസ് കമ്മിഷണർ സംവദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *