28 May 2026
“പരിസ്ഥിതിദിനം:ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു”

പരിസ്ഥിതി പരിപാലനത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് വൃക്ഷത്തൈകള്‍ നട്ടു കൊണ്ട് ജില്ലാ പോലീസ് മേധാവി ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ് പരിസ്ഥിതിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും പരിസ്ഥിതിദിന സന്ദേശം നല്‍കുകയും ചെയ്തു.
ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ അതിവിപുലമായ രീതിയില്‍ വൃക്ഷവല്‍ക്കരണ പരിപാടി സംസ്ഥാന ഹരിത മിഷനുമായി ചേര്‍ന്ന് എസ്.പി.സി കേഡറ്റുകള്‍ എല്ലാ യൂണിറ്റുകളിലും നടപ്പിലാക്കും. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥര്‍, ഡി.പി.ഒ സ്റ്റാഫുകള്‍, അദ്ധ്യാപകര്‍, എസ് പി സി കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *