28 May 2026
“ബക്രീദ്: നാളെ സ്‌കൂളുകള്‍ക്കും അവധി :സംസ്ഥാനത്തെ കോളജുകള്‍ക്ക് നാളെ അവധി”

ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഉള്ള സ്‌കൂളുകൾക്കും അവധാ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഉള്ള സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ 6)അവധി (holiday). വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.നേരത്തെ സംസ്ഥാനത്ത് ബക്രീദ് ( Eid-ul-Adha holiday) അവധി ശനിയാഴ്ചയിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി ശനിയാഴ്ചയിലേക്ക് മാറ്റിയതിനെതിരെ മുസ്ലീംലീഗ് ഉള്‍പ്പെടെയാണ് രംഗത്തുവന്നത്. പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സർക്കാർ തീരുമാനം വന്നത്

Leave a Reply

Your email address will not be published. Required fields are marked *