31 May 2026
“നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി വധശ്രമ കേസ്സിൽ അറസ്റ്റിൽ”

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ മൻസിലിൽ ഷാനവാസ് മകൻ മുഹമ്മദ് ഷാൻ(26) ആണ് അറസ്റ്റിലായത്. വെളിച്ചിക്കാല സ്വദേശി താജുദ്ദീനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. താജുദ്ദീന്റെ ഭാര്യയുമായി തൊഴിൽ സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് ശനിയാഴ്ച (15.03.2025) രാത്രി 10.00 മണിയോടെ വെളിച്ചിക്കാലയിലുള്ള താജുദ്ദീന്റെ വീട്ടിൽ മാരകായുധവുമായി അതിക്രമിച്ച് കയറിയ പ്രതി താജുദ്ദീനെയും ഭാര്യയേയും വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയിരൂർ, പാരിപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ് മുഹമ്മദ് ഷാൻ. ചാത്തന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ബിജുബാൽ, വിനു, രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, ആന്റണി തോബിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *