1 June 2026
മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി.

കൊല്ലം:മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ തോമസ് മകൻ സ്റ്റാലിൻ (37) നെയാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്യ്തത്. പള്ളിത്തോട്ടം സ്‌നേഹതീരം നഗർ സ്വദേശി നിഷാദ്(48) നെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. 13-ാം തീയതി ഉച്ചക്ക് 2 മണിയോടെ മദ്യപിച്ചെത്തിയ സ്റ്റാലിൻ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നിൽക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നും പോയ ശേഷം ഒരു വാളുമായി മടങ്ങി വന്ന് നിഷാദിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. തുടർന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സ്വാതി, രാജീവൻ, എ.എസ്.ഐ മാരായ റജീന, സരിത, എസ്.സി.പി.ഒ മാരായ സാജൻ ജോസ്, മനോജ്, ശ്രീജിത്ത്, സി.പി.ഒ മാരായ വൈശാഖ്, സുജീഷ്, സാജൻ ജേക്കബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Leave a Reply

Your email address will not be published. Required fields are marked *