കൊട്ടിയം:മുന്‍ വിരോധം നിമിത്തം സൈനികനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ ബീഡി കിച്ചു എ്ന്ന അറിയപ്പെടുന്ന ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിജയന്‍ മകന്‍ വിനീത്(28) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. തഴുത്തല പേരയം പ്രീതാ ഭവനില്‍ രാഹുല്‍ (22) എന്ന സൈനികനെയാണ് ഇയാള്‍ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. മുന്‍വിരോധം നിമിത്തം ആഗസ്റ്റ് മാസം 24-ാം തീയതി രാത്രി 8 മണിയോടെ കുടുബത്തോടൊപ്പം യാത്ര ചെയ്യ്ത് വരികയായിരുന്നരാഹുലിനെ പ്രതിയും സുഹൃത്തും ചേർന്ന്തടഞ്ഞ് നിര്‍ത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുു. ആക്രമണത്തില്‍ രാഹുലിന്റെ ഒരു പല്ല് ഒടിഞ്ഞ് പോകുതിനും സഹോദരന്റെ ചെവിക്ക് പരിക്കേല്‍ക്കുതിനും ഇടയാക്കി. തുടർന്ന് കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടർന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.തുടർന്ന് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ ചാത്തൂര്‍ എ.സി.പി അലക്‌സാണ്ടര്‍ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് ഇയാള്‍ പിടിയിലായത്. കൊട്ടിയംപോലീസ് സ്റ്റേഷനില്‍ 2021 മുതല്‍ രജിസ്റ്റര്‍ ചെയ്യ്ത അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൊട്ടിയം പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ നിഥിന്‍ നളന്‍, സിപിഒ മാരായ പ്രവീചന്ദ്, നൗഷാദ്, ശംഭു, എിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.




