1 June 2026
എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന ദമ്പതികളിൽഒരാൾ മരണപ്പെട്ടു.

ബെംഗളൂരു: സ്വസ്ഥമായ കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വഴക്കിടൽ. എന്നാൽ ഇത്തരം വഴക്കുകൾ പതിവായി ഉണ്ടായാലും അത് കുറച്ചു കഴിയുമ്പോൾ അവസാനിക്കുക പതിവാണ്. എന്നാൽ ഇവിടെ ദമ്പതികൾ വഴക്ക് കൂടുകയും ഭാര്യയെ ഭർത്താവ് തള്ളി താഴെയിടുകയും കഴുത്തിൽ കാലമർത്തി ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്.എൻജിനിയറിംഗ് ബിരുദദാരികളായ ഇരുവരും ബംഗ്ളൂരുവിലാണ് താമസം.

അവിടെ തന്നെയാണ് ജോലിയും. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.ചൊവ്വാഴ്ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. പത്മജയെ മര്‍ദിച്ച ശേഷം നിലത്തേക്ക് തള്ളിയിട്ട് കഴുത്തിൽ കാൽ വച്ച് ജീവൻ പോകുന്നതുവരെ അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *