Category: Thiruvananthapuram

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായിവാങ്ങിയിട്ടില്ല, സി.പി ഐ (എം) സെക്രട്ടറിയേറ്റ്‌ പ്രസ്‌താവന.

തിരുവനന്തപുരം:ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും പാർടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല…

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്…

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ.

തിരുവനന്തപുരം സംസ്ഥാനത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു ജങ്ഷനിലേക്കും തിരിച്ചും ആറുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണമായും ജനറൽ കോച്ചുകൾ മാത്രമുള്ള സ്പെഷ്യൽ ട്രെയിനാണ് സർവീസ്…

കാലവർഷത്തിന്‍റെ വരവിനോട് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം:കാലവർഷത്തിന്‍റെ വരവിനോട് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ…

മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം ഉയർത്തി. ട്രെയിനിന്‍റെ എട്ടു കോച്ചുകളാണ് 16 ആയി ഉയർത്തിയത്.

തിരുവനന്തപുരം: യാത്രക്കാർക്ക് ഇഷ്ടപ്പെട്ടട്രൈയിനാണ് വന്ദേഭാരത് . കൃത്യമായി യാത്ര ചെയ്യുന്നതിന്നും എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിക്കുന്നതിനും വന്ദേ ഭാരതിന് കഴിയും. കേരളത്തിൽ നിന്ന് ബാംഗ്ലൂർക്ക് യാത്രക്കാർ കൂടുതലുള്ളത്. അതിനാൽ തന്നെ ബാംഗ്ളൂർ യാത്ര കഷ്ടസ്ഥിതിയിലാണ്. ഇപ്പോൾ ഇതാ വന്ദേ ഭാരതിൽ കൂടുതൽ…

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ഫലം വിജയശതമാനം 77.81.പരീക്ഷ എഴുതിയവർ 3, 70,642 ഉപരി പഠനത്തിന് അർഹത നേടിയവർ – 2,88,394.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.വിജയശതമാനം 77.81. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു. പരീക്ഷ എഴുതിയവർ 3, 70,642…

മെഡിസെപ്പ് – വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യണം -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് ജൂണ്‍ 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും…

പുതിയ പൊലീസ് മേധാവി: പട്ടികയിലുള്ള റാവാഡ ചന്ദ്രശേഖർ കേന്ദ്രത്തിൽനിന്ന് തിരിച്ചെത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നുപേരുടെ പട്ടികയിലുള്ള റാവാഡ ചന്ദ്രശേഖർ കേന്ദ്ര ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരിച്ചെത്താൻ സാധ്യത. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്പെഷൽ ഡയറക്ടറാണ് നിലവിൽ അദ്ദേഹം. അസം കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ തപൻകുമാർ ദേഖയാണ് ഐബി…

കേരള സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചന നടപടിക്കെതിരെ സി പി ഐയുടെ ശക്തമായ പ്രതിഷേധം

കേരള സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചന നടപടിക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശക്തമായ പ്രതിഷേധം കേന്ദ്രധനകാര്യമന്ത്രിയെ അറിയിച്ചു. 3300 കോടിരൂപയുടെ വായ്പാ പരിധി കുറയ്ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപകാല തീരുമാനം വയനാട് പ്രകൃതി ദുരന്തങ്ങള്‍ക്കടക്കം…

കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്: സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്…

ബഷീറിന്റെ നാരായണി ഇവിടെയുണ്ട്.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ബഷീറിന്റെ നാരായണിയെ സിനിമാ പ്രേമികൾ അറിഞ്ഞത് അവളുടെ ശബ്ദത്തിലൂടെ മാത്രമാണ്. നാരായണിയുടെ പ്രേമവും വിരഹവും വേദനയുമെല്ലാം ശബ്ദത്തിലൂടെ അറിഞ്ഞ മലയാളിക്ക് നാരായണിയെ നേരിട്ട് കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് ജയിൽ വകുപ്പ്. എന്റെ കേരളം പ്രദർശന വിപണന മേളയിൽമനോഹരമായ പശ്ചാത്തല…

ദേശീയപാതകളിലെ അപകടം; അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാസ്ത്രീയമായ നിർമ്മാണം ഉറപ്പുവരുത്തുന്നതിനുമായി ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗാതഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി. മഴക്കാലം ആരംഭിച്ചതോടെ യാത്രക്കാരുടെ…

രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ് ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത് കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ് യുഡിഎഫ് എന്ന ചിന്തയായിരുന്നു ഓരോ അഞ്ചു വർഷങ്ങളും കാത്തിരുന്നത് എന്നാൽ ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയത് ഇതാദ്യമാണ്…

ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സർക്കാരും പിന്നോട്ടില്ല, ആശാ പ്രവർത്തകരും പിന്നോട്ടില്ല, മുന്നോട്ട്.

തിരുവനന്തപുരം:ആശ സമരം ഇനി ആശ്വാസ സമരമായി മാറുമോ?നൂറു ദിവസം പിന്നിടുന്ന ഈ സമരത്തോട് സർക്കാരിന്റെ സജീവ പരിഗണനയിലല്ല.പിന്നെ എന്താണ് ഈ സമരം കൊണ്ട് സമരക്കാർ ഉദ്ദേശിക്കുന്നത്,നൂറു ദിനം പിന്നിടുമ്പോൾ അവരും ആവേശത്തിലാണ് സർക്കാർ ആഘോഷങ്ങളുമായി മുന്നോട്ട്.ആശ പ്രവര്‍ത്തകരുടെ സമരം സമരവേദിയില്‍ പ്രതിഷേധപ്പന്തങ്ങള്‍…

വേഴാമ്പലിനെപ്പോലെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരും പെൻഷൻകാരും.

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കിടയിലെ ശമ്പള ആനുകൂല്യവിതരണം മൂന്നുതരത്തി ലായതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തി പുകയുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളി ആ പെൻഷൻ ജീവനക്കാരായി രണ്ട് വിഭാഗങ്ങൾ നിലവിലുണ്ട്. ഇവിടേക്കാണ് ആനുകൂല്യങ്ങൾ നൽകുന്നതിൽ ഓൾ ഇന്ത്യാ സർവിസ് എന്ന മൂന്നാം വിഭാഗത്തെയും സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.മൂന്നാം വിഭാഗoജീവ…

തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾബിനോയ് വിശ്വം.

തിരുവനന്തപുരം:വികസനം മുന്നിൽ കണ്ട് ഏറെ പ്രതീക്ഷയോടെ 2007 ഡിസംബറിൽ കേന്ദ്ര ഗവൺമെൻ്റിന് കൈമാറിയ തിരുവനന്തപുരം ബ്രഹ്മോസിൻ്റെ ഇന്നത്തെ അവികസിത അവസ്ഥക്ക് പ്രധാന കാരണം കേന്ദ്ര ഗവൺമെൻ്റ് നയങ്ങൾ മൂലമാണെന്ന് ബ്രഹ്മോസ് എംപ്ലോയീസ് യൂണിയൻ (AITUC) പ്രസിഡണ്ടും സി പി ഐ സംസ്ഥാന…

താരമായി അട്ടപ്പാടിയിലെ വന സുന്ദരി മായമില്ലാത്ത നാടൻ ഭക്ഷണവുമായി കുടുംബശ്രീ

തിരുവനന്തപുരം;കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്. മേളയുടെ രണ്ടാം ദിവസമായ ഇന്നലെ വിവിധ വിഭവങ്ങളുടെ പേരിലെ കൗതുകം…

സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല.

തിരുവനന്തപുരം:സ്വർണ്ണമായാലും പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത് തിരിച്ച് കിട്ടുമെന്ന് വിണ്ടും ജിവനക്കാർ തെളിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഉള്ളൂരിലുള്ള ലാബിൽ ജോലി ചെയ്യുന്ന പെൺകുട്ടി കയറിയ ബസിൽ വച്ച് കുട്ടിയുടെ…

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധ, 83 വിദ്യാർത്ഥികൾ ആശുപത്രിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും, കേരളത്തില്‍ മഴ കനക്കും; ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍…

മെഡിസെപ്പ് പെൻഷൻ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്കു തയ്യാറാകണം, പെൻഷനേഴ്സ് കൗൺസിൽ

തിരുവനന്തപുരം:കേരളത്തിലെ പെൻഷൻ സമൂഹം ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടി സ്വീകരിച്ച ആരോഗ്യ ക്ഷേമ പദ്ധതിയായിരുന്നു മെഡി സെപ്പ് പദ്ധതി. കേരളത്തിലെ എല്ലാ പെൻഷൻകാരിൽ നിന്നും കൃത്യമായി മാസംതോറും 500 രൂപ വീതം പ്രീമിയം സർക്കാരിലേക്ക് നിർബന്ധപൂർവ്വം അടപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്.…

നിയമസഭയിലെ ഭരണകക്ഷി അനുകൂല സർവീസ് സം ഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് സ്റ്റ‌ാഫ് അസോസി യേഷന്റെ 6 പ്രവർത്തകരെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കർ എ. എൻ.ഷംസീർ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: നിയമസഭയിലെ ഭരണകക്ഷി അനുകൂല സർവീസ് സം ഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് സ്റ്റ‌ാഫ് അസോസി യേഷന്റെ 6 പ്രവർത്തകരെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കർ എ. എൻ.ഷംസീർ സസ്പെൻഡ് ചെയ്തു. നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് ചട്ടവിരുദ്ധമായി ഇ ഓഫീസ് ലോഗിൻ…

ബെയ്ലിൻദാസ് പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതിയും സീനിയർ അഭിഭാഷകനുമായ ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ബെയ്‌ലിൻ ദാസിനെ പോലീസ് പിടികൂടിയത്. തുമ്പ പോലീസാണ് അഭിഭാഷകനെ പിടികൂടിയത്.

സിപിഎം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്തു: സണ്ണി ജോസഫ് എംഎല്‍എ

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് സിപിഎമ്മിന് അനുകൂലമായി തിരുത്തിയിട്ടുണ്ടെന്ന് ജി.സുധാകരന്റെ പ്രസ്താവന അവര്‍ നടത്തിയ നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കള്ളവോട്ട്, ബൂത്ത് പിടിത്തം തുടങ്ങിയവ സിപിഎമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ്…

ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത്.ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും.തുടര്‍ന്ന് സമിതി സര്‍ക്കാരിന്…