Kerala Latest News India News Local News Kollam News

“പുതുതലമുറയുടെ കഴിവ് പ്രയോജനപ്പെടുത്തുന്ന തൊഴില്‍സാധ്യതകള്‍ കണ്ടെത്തണം: മന്ത്രി ജെ.ചിഞ്ചുറാണി”

ക്വിലോണ്‍ ഒഡിസ്സി കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു
പുതുതലമുറയുടെ മാനവ വിഭവശേഷി പരമാവധി പ്രയോജനപെടുത്തുന്ന തൊഴില്‍ സാധ്യതകള്‍ തുറന്നു നല്‍കേണ്ടത് നാടിന്റെ വളര്‍ച്ചയ്ക്ക് ഒഴിവാക്കാനാവാത്തതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചവറ ഐ ഐ ഐ സി യില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ക്വിലോണ്‍ ഒഡിസ്സി’ കരിയര്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സരാധിഷ്ഠിതമായ കാലത്ത് ഓരോരുത്തരുടെയും കഴിവിന് അനുസൃതമായ തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിനു വഴി ഒരുക്കാന്‍ ഇത്തരം കരിയര്‍ എക്‌സ്‌പോകള്‍ക്ക് സാധിക്കണം. ഈ അവസരം പൂര്‍ണമായും എല്ലാവരിലേക്കും എത്തുകയും വിനിയോഗിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കണം. സ്വദേശത്തും വിദേശത്തും തൊഴില്‍ അന്വേഷകരായിട്ടുള്ളവര്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ അറിയുന്നതിന് കരിയര്‍ എക്‌സ്‌പോ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഒരു ആശയം നടപ്പിലാക്കിയ ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. സെമിനാറുകള്‍ , ക്വിസ് മത്സരം, കരിയര്‍ സ്റ്റാളുകള്‍ എന്നിവ മേളയുടെ ആകര്‍ഷണമായി. കേരള നോളേജ് ഇക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സല്ലന്‍സ്, ഒഡെപെക് , കെ-ഡിസ്‌ക്, ടെക്‌നോപാര്‍ക്, നോര്‍ക്കറൂട്ട്‌സ്, 15 ല്‍ അധികം നൈപുണ്യ വികസന സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ മേളയുടെ ഭാഗമായി. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്നണ് മേള സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി , ജില്ലാ കലകട്ര്‍ എന്‍.ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിഹാര, കേരള നോളേജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സല്ലന്‍സ് സി.ഇ.ഒ ടി.വി.വിനോദ് , കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading