പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംഘത്തിലുള്ള വനിതാ എസ്പിജി കമാൻഡോ,സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
ന്യൂദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.പാർലമെൻ്റിൽ പ്രധാനമന്ത്രിക്ക് പിന്നിലാണ് നടന്നുനീങ്ങുന്ന ചിത്രം സോഷ്യൻ മീഡിയാ ഏറ്റെടുത്തത് പല പ്രമുഖരും ചിത്രം പങ്കിട്ടു. വനിതാ കമാൻഡോ, എസ് പി ജി യുടെ ഭാഗമാണെന്ന് പലരും കരുതുമ്പോഴും ഈ ഉദ്യോഗസ്ഥയുടെ ഐഡൻ്റിറ്റിയും അവരുടെ സേവന വിഭാഗവും വ്യക്തമല്ല. എസ് പി ജി സുരക്ഷയുടെ ഭാഗമാണ് വനിതാ കമാൻഡോകൾ. പാർലമെൻ്റിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന ഫോട്ടോകൾ.





