അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ പെട്ട് മരണമടഞ്ഞു. സഞ്ജു എം എന്ന യുവാവ് ആണ് മരണമടഞ്ഞത്.
മൃതദേഹം പാലൻപൂർ സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.
വിവരം അറിഞ് നാട്ടിൽ നിന്നും ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.
സഞ്ജുവിന്റെ നാട്ടിലെ വിലാസവും അപകടകാരണവും കമ്പനി അധികൃതർ നൽകിയിട്ടില്ല.


























