ആലുവ:സീനിയർ സിറ്റിസൺസ് ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ദ്വിദിന സംഘടനാ ശില്പശാല സമാപിച്ചു. എല്ലാ ജില്ലകളിലും ലിവിംഗ് വിൽ ക്യാമ്പയ്ൻ മാർച്ച് മാസത്തിൽ സംഘടിപ്പിക്കാൻ ശില്പശാല തീരുമാനിച്ചു. വയോജന പെൻഷൻ 5000 രൂപയായി ഉയർത്തുക , ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക, വയോജനങ്ങൾക്ക് നൽകിയിരുന്ന റെയിൽവേ യാത്രക്കൂലി ഇളവ് പുനസ്ഥാപിക്കുക, പെൻഷൻ കുടിശിക ഉടൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ശില്പശാല തീരുമാനിച്ചു. വർക്കിംഗ് പ്രസിഡൻ്റ് കെ.എൻ. കെ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന ശില്പശാലയിൽ ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ റിപ്പോർട്ട വതരിപ്പിച്ചു. സിനോ സേവി, പി.വിജയമ്മ , പി.സി. ഹരിഹരൻ , ജീ കൃഷ്ണൻകുട്ടി ,കെ എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.