5 July 2026
കിച്ചു ഇനി പലരിലൂടെയും ജീവിക്കും. ശരീരം മണ്ണിനോടൊപ്പം അലിഞ്ഞുചേർന്നു..

ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു.  ജീവിതത്തിൻ്റെ എല്ലാ സമയങ്ങളിലും കിച്ചുവിൻ്റെ അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. കിച്ചു പറയുന്ന ആഹാരം വച്ച് അവന് സന്തോഷം പകരാൻ കിച്ചുവിൻ്റെ അമ്മ എന്നുമുണ്ടായിരുന്നു. കിച്ചു പറഞ്ഞ ആഹാരം പാകം ചെയ്ത കാത്തിരുന്ന ദിവസം കിച്ചു എത്തിയിരുന്നില്ല. പിന്നീടാണ് ആ അമ്മ അറിഞ്ഞത്, കിച്ചുവിന് അപകടം സംഭവിച്ച് ആശുപത്രിയിലാണെന്ന്. അന്നുമുതൽ ഇന്നുവരെ ഉറങ്ങാതെ മകനോടൊപ്പം മകൻ്റെ തിരിച്ചുവരവിനായി ആശുപത്രിയിൽ കാത്തിരുന്നു.കിച്ചു ഇനി പലരിലൂടെയും ജീവിക്കും. 2025 ഫെബ്രുവരി 14 ന് ഇലവക്കോട് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ കിച്ചുവിന് ഫെബ്രുവരി 18 ന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.ഇന്ന് അവയവദാനത്തിനു ശേഷം പോസ്റ്റ്മാർട്ടം കഴിഞ്ഞ് കിച്ചുവിനെ ആയൂർ മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി കോളേജിൽ പൊതുദർശനത്തിനു ശേഷം ചടയമംഗലം വീട്ടിൽ പൊതുദർശനം കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ നൂറുണക്കിന് പ്രിയപ്പെട്ടവരുടെ മുന്നിൽ സംസ്കാരം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *