“കടത്തിക്കൊണ്ടുവന്ന 41 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍”
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ കടത്തി കൊണ്ട് വന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം, പരപ്പിനങ്ങാടി അഷറഫ് മകന്‍ ഷംനാദ് (35) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ പളളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്ത് സംശയാസ്പദമായി കണ്ട ഇയാളെ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഷംനാദിന്‍റെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും 41 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് പ്രതി ആര്‍ഭാട ജീവിതം നയിച്ച് വന്നിരുന്നത്. കൊല്ലം എ.സി.പി ഷെരീഫിന്‍റെ നേതൃത്വത്തില്‍ കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജീവ്, എസ് ഐ മാരായ ജയേഷ്, മനോജ് സിപിഓ മനോജ് ഡാന്‍സാഫ് ടീം അംഗങ്ങളായ എസ് ഐ ബൈജു ജെറോം, ഹരിലാല്‍, എസ്സിപിഒ മാരായ സുനില്‍, സജു, സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.





